മുഖ്യമന്ത്രിക്കു പിറന്നാൾ ആശംസകൾ നേർന്ന് കമൽ ഹാസനും മോഹൻലാലും

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു മോഹൻലാലിന്റെ ആശംസ.
Pinarayi Vijayan 80th Birthday
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് കമൽ ഹാസനും മോഹൻലാലുംഫെയ്സ്ബുക്ക്
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് കമൽ ഹാസനും മോഹൻലാലും. 80-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് കമൽ ഹാസൻ എക്സിൽ കുറിച്ചിരിക്കുന്നത്. 'കേരളത്തിന്റെ വികസന മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത ജനസേവനവും നിശ്ചയദാർഢ്യവും ശക്തിയോടെയും ആരോ​ഗ്യത്തോടെയും തുടരട്ടെയെന്ന്' കമൽ ഹാസൻ എക്സിൽ കുറിച്ചു.

'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' - എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായിരുന്നു മോഹൻലാലിന്റെ ആശംസ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും മുഖ്യമന്ത്രിയുടെ പിറന്നാള്‍.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ഥ ജന്മദിനം 1945 മെയ് 24 ന് ആണെന്ന് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം പിണറായി വിജയന്‍ അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പിറന്നാള്‍ ദിനം ചര്‍ച്ചയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം കടന്നുപോകാറുള്ളത്.

കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്‍ ജനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. 'ദീർഘായുസും ആരോ​ഗ്യവും ഉണ്ടാകട്ടെയെന്നാണ്' പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pinarayi vijayan
today top five news
 Top 5 News Today
Trisha, Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com