ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് പരാതി; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി; മൊഴിയെടുത്ത് പൊലീസ്‌

ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.
Unni Mukundan
ഉണ്ണി മുകുന്ദന്‍ -Unni Mukundanഫെയ്‌സ്ബുക്ക്‌
Updated on

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ (Unni Mukundan) മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. മാനേജരുടെ പരാതിയില്‍ പൊലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.

പൊലീസ് മാനേജരുടെ മൊഴി രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദന്‍ നായകനായി എത്ത ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ സമയത്ത് മാനേജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇരുവരും തമ്മില്‍ ഏറെനാളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com