
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് അനുശ്രീ. തന്റെ നാട്ടിലെ ഉത്സവങ്ങളിലൊക്കെ അനുശ്രീ (Anusree) ഓടിയെത്താറുണ്ട്. അടുത്തിടെ നാട്ടിലെ ഉത്സവത്തിന് ഡാൻസ് കളിക്കുന്ന അനുശ്രീയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു
ഉത്സവത്തിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെണ്‍കുട്ടികള്‍ കൈയടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്ത പുരുഷന്‍മാരോട് തര്‍ക്കിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് താഴെ കമന്റ് ചെയ്താണ് അനുശ്രീ പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ചത്.
പെണ്‍കുട്ടികള്‍ കൈയടിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ 'ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി' എന്ന അര്‍ഥത്തില്‍ മോശമായ രീതിയില്‍ ആളുകള്‍ സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ ആഘോഷിച്ചാല്‍ എന്താണ് കുഴപ്പമെന്ന് പെണ്‍കുട്ടികള്‍ തിരിച്ചു ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
'പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി' എന്നാണ് ഈ വിഡിയോയ്ക്ക് താഴെ അനുശ്രീ കമന്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിനാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ അനുശ്രീ കമന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 'ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് നാലിന് നടന്ന സംഭവമാണ്.
മാന്യമായ രീതിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും 'വീട്ടില്‍ പോയി നിരങ്ങാനും' ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് ഇവരെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പം ഈ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ