വിജയ്‌യുടെ അത്രയും ഇല്ല! കൂലിയിലെ രജനികാന്തിന്റെ പ്രതിഫലം പുറത്ത്; ലോകേഷിനും റെക്കോ‍ര്‍ഡ് തുക, ബജറ്റ് ഇങ്ങനെ

350 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Coolie
കൂലി (Coolie)എക്സ്
Updated on

ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി (Coolie) യ്ക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‍ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഓ​ഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. കേരളത്തിലും കൂലിയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടൻ രജനികാന്ത് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

350 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനികാന്ത് കൈപ്പറ്റിയിരിക്കുന്ന പ്രതിഫലമെന്നാണ് പുറത്തുവരുന്ന വിവരം. 50 കോടി രൂപയാണ് സംവിധായകൻ ലോകേഷിന്റെ ചിത്രത്തിലെ പ്രതിഫലം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സംവിധായകൻ കൂലിയിലൂടെ ലോകേഷ് ആകും. ബാക്കി 150 കോടി രൂപ സിനിമയുടെ നിർമാണത്തിനും മറ്റു താരങ്ങളുടെ പ്രതിഫലത്തിനുമാണ് വിനിയോ​ഗിച്ചിരിക്കുന്നത്. പബ്ലിസിറ്റി, പിആർ വർക്കുകൾ എന്നിവ ഒഴിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ബജറ്റാണ് 350 കോടി.

പ്രിന്റ്, പബ്ലിസിറ്റി എന്നിവയ്ക്കായി നിർമാതാക്കൾ ഏകദേശം 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും, ഇതോടെ മൊത്തം ബജറ്റ് 375 കോടി രൂപയായി എന്നും റിപ്പോർട്ടിൽ പറയുന്നു. ഒടിടി റൈറ്റ്സ് 130 കോടി രൂപയ്ക്കും സാറ്റ്ലൈറ്റ് റൈറ്റ്സ് 90 കോടി രൂപയ്ക്കും മ്യൂസിക് റൈറ്റ്സ് 20 കോടി രൂപയ്ക്കും വിറ്റുപോയതായാണ് വിവരം.

എന്നാൽ നടൻ വിജയ്‌യുടെ പ്രതിഫലത്തെക്കാൾ കുറവാണ് കൂലിക്കായി രജനികാന്ത് വാങ്ങിയതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ജന നായകൻ എന്ന ചിത്രത്തിന് 250 കോടി രൂപയാണ് വിജയ്‌യുടെ പ്രതിഫലമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ​ഗോട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 200 കോടി ആയിരുന്നു വിജയ്‌ കൈപ്പറ്റിയത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് കൂലി നിർമിക്കുന്നത്. നാഗാർജുന, ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

2023 മാർച്ചിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ലോകേഷ്, ചന്ദ്രു അൻപഴകൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. കൂലിയ്ക്ക് ശേഷം രജനികാന്ത് നെൽസൺ ദിലീപ്കുമാറിന്റെ 'ജയിലർ 2' വിൽ ജോയിൻ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com