ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കും; മാംസാഹാരം നിരോധിക്കുന്നതിന്റെ സൂചനയുമായി ഗുജറാത്ത് മുഖ്യമന്ത്രി

മറ്റ് ഭക്ഷണങ്ങള്‍ക്ക് താന്‍ എതിരല്ല.എന്നാല്‍ ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന്‌ വിജയ് രുപാനി
ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കും; മാംസാഹാരം നിരോധിക്കുന്നതിന്റെ സൂചനയുമായി ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ലഭിക്കുന്ന സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. പശുക്കളെ വധിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നിഷ്‌കര്‍ശിക്കുന്നതുള്‍പ്പെടെയുള്ള ഭേദഗതി ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

മറ്റ് ഭക്ഷണങ്ങള്‍ക്ക് താന്‍ എതിരല്ല. എന്നാല്‍ ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിജയ് രുപാനി പറയുന്നു. സത്യവും അഹിംസയുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ ആശയങ്ങള്‍ പിന്തുടരുന്ന ഒരേയൊരു സംസ്ഥാനം ഗുജറാത്താണെന്നും രുപാനി അവകാശപ്പെടുന്നു. 

ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി ബില്ലില്‍ ബീഫ് കടത്തുന്നതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷയും നിഷ്‌കര്‍ശിക്കുന്നു. ബീഫ് കടത്തുന്നതിനിടയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ എന്നന്നേക്കുമായി കണ്ടുകെട്ടുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com