ജനങ്ങളില്‍ പകുതിയിലധികവും ദാരിദ്ര രേഖയ്ക്ക് താഴെ; ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ ചെലവിട്ടത് 40,000 കോടിക്കടുത്ത്

ജനങ്ങളില്‍ പകുതിയിലധികവും ദാരിദ്ര രേഖയ്ക്ക് താഴെ; ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ ചെലവിട്ടത് 40,000 കോടിക്കടുത്ത്

ന്യൂഡല്‍ഹി: സൈനികാവശ്യങ്ങള്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ജനസംഖ്യയില്‍ പകുതിയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പ്രതിരോധ ചെലവില്‍ വര്‍ഷാനുപാതത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി വ്യക്തമാക്കുന്നത്. 

2015നെ അപേക്ഷിച്ച് കഴിഞ്ഞ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചെലവിട്ട തുക എട്ടര ശതമാനം വര്‍ധിച്ച് 55.9 ബില്ല്യണ്‍ ഡോളറായി. ഏകദേശം 35,000 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചത്.

ഇതിന് പുറമെ നൂറു കോടി രൂപയ്ക്ക് മുകളില്‍ വരുന്ന രണ്ട് ആയുധങ്ങള്‍ കൂടി ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും വാങ്ങാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com