ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തോ?; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വെല്ലുവിളി ബിജെപിയെ ഒരു നിലയിലും ബാധിച്ചില്ലെന്ന് ് ഗുജറാത്ത് തെരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നു
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തോ?; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്:പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വെല്ലുവിളി ബിജെപിയെ ഒരു നിലയിലും ബാധിച്ചില്ലെന്ന് ് ഗുജറാത്ത് തെരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നു. പട്ടിദാര്‍ വിഭാഗത്തിന് സ്വാധീനമുളള മേഖലകളില്‍ ബിജെപി വിജയിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് ഫലം സാക്ഷിയായത്. രണ്ടുവര്‍ഷം മുന്‍പ് പട്ടിദാര്‍ വിഭാഗത്തിന്റെ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിരുന്ന പ്രദേശങ്ങളില്‍ എല്ലാം ബിജെപി മുന്നേറി. ഇതോടെ ഹാര്‍ദിക് പട്ടേലുമായി സഖ്യത്തിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാം.

അഹമ്മദാബാദിലെ ഘാട്ട്‌ലോദിയ,നിക്കോള്‍,മണിനഗര്‍ എന്നിങ്ങനെ ഹാര്‍ദിക് പട്ടേലിന് സ്വാധീനമുളള മേഖലകളിലെല്ലാം ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. സബര്‍മതി, നരോദ, നരന്‍പുര എന്നിവിടങ്ങളിലും ബിജെപിയാണ് ലീഡ് ഉയര്‍ത്തുന്നത്. അമിത് ഷാ രാജ്യസഭ അംഗമായതിന് പിന്നാലെ ഒഴിവുവന്ന മണ്ഡലമാണ് നരന്‍പുര. നരന്‍പുരയില്‍ കൗശിക് പട്ടേലാണ് മുന്നില്‍ നില്‍ക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായിരുന്ന മണിനഗറില്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളിയെ നിഷ്പ്രഭമാക്കി സുരേഷ്ഭായ് ധ്യാന്‍ജിഭായി ആണ് മുന്നേറുന്നത്. അതേസമയം സംസ്ഥാനത്തെ ജനസംഖ്യയുടെ 12 ശതമാനം വരുന്ന പട്ടിദാര്‍ വിഭാഗത്തിന് സ്വാധീനമുളള നോര്‍ത്ത് സൂറത്ത്, കരണ്‍ജി, വരാജ, കാംരേജ് എന്നിവിടങ്ങളില്‍ ബിജെപി ലീഡ് ഉയര്‍ത്തിയെങ്കിലും വോട്ടിങ് ശതമാനം താഴ്ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com