എബിവിപി പ്രതിഷേധം: ഉമര്‍ ഖാലിദിനും, ഷെഹ്്‌ല റാഷിദിനുമുള്ള ക്ഷണം പിന്‍വലിച്ചു

ദ വാര്‍ ഇന്‍ ആദിവാസി ഏരിയ എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാനാണ് ഉമര്‍ ഖാലിദിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്
umar-1
umar-1

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനും ഷെഹ്്‌ല റാഷിദിനുമുള്ള ക്ഷണം എബിവിപി പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് പിന്‍വലിച്ചു. 
രാംജാസ് കോളേജിലെ ലിറ്റററി സൊസൈറ്റിയാണ് കള്‍ച്ചേഴ്‌സ് ഓഫ് പ്രൊട്ടസ്റ്റ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്. ദ വാര്‍ ഇന്‍ ആദിവാസി ഏരിയ എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാനാണ് ഉമര്‍ ഖാലിദിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. 
എന്നാല്‍ പരിപാടിക്ക് ഉമര്‍ ഖാലിദ് വരുന്നതിന് മുമ്പ് തന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍, എബിവിപി എന്നീ സംഘടനകള്‍ ക്യാംപസില്‍ എത്തുകയും പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. കോളേജ് പ്രിന്‍സിപ്പള്‍ രാജേന്ദ്ര പ്രസാദിനെ കാണുകയും ഉമര്‍ ഖാലിദും ഷെഹ്്‌ല റാഷിദും പങ്കെടുക്കുന്നത് തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് പ്രിന്‍സിപ്പള്‍ ഇടപെട്ട് ഇവര്‍ക്കുള്ള ക്ഷണം റദ്ദാക്കുകയായിരുന്നു. 
കഴിഞ്ഞ വര്‍ഷം ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നെന്ന് ആരോപിച്ച് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന്റെ അലയൊലികള്‍ രാജ്യം മുഴുവനും മുഴങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com