ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്

പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ്
ജുനൈദ് വധം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി - മഥുര ട്രയിനില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പൊലിസ്. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് പറയുന്നു. 

സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പിടികൂടിയെ പ്രതികളെ ജുനൈദിന്റെ സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്

കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ജുനൈദും സഹോദരങ്ങളായ ഹാഷിമും സാക്കിറും ഡല്‍ഹിയില്‍ ഈദ് ഷോപ്പിങ് കഴിഞ്ഞ് ബല്ലഭ്ഗഢിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുകയായിരുന്നു. മുസ്ലിങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ തങ്ങളെ ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നെന്നാണ് ഹാഷിം പൊലീസിനോട് പറഞ്ഞത്. ദേശദ്രോഹികളെന്നും ബീഫ് തിന്നുന്നവരെന്നന്നും അധിക്ഷേപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന്, അസാവതി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ജുനൈദിനെ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

ജുനൈദിനോടുള്ള ആദരസൂചകമായി കറുത്ത തുണികെട്ടിയാണ് പ്രദേശത്തുകാര്‍ ഈദ് ആഘോഷിച്ചത്. ട്രയിനിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് നിര്‍ണായ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന് റെയില്‍വെ പൊലീസ് നേരത്തെയും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com