ജിഎസ്ടി:  പുതുക്കിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം വരെ പിഴ

ഉത്പന്നങ്ങളിലെ വിലമാറ്റങ്ങള്‍ രേഖപ്പെടുത്താത്തപക്ഷം ഒരു ലക്ഷം രൂപപരെ പിഴയോ തടവുശിക്ഷയോ ലഭിക്കുമെന്നും മന്ത്രി രാംവിലാസ് പാസ്വാന്‍
ജിഎസ്ടി:  പുതുക്കിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം വരെ പിഴ

ന്യൂഡല്‍ഹി: ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള വിലമാറ്റങ്ങള്‍ രേഖപ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങളിലെ വിലമാറ്റങ്ങള്‍ രേഖപ്പെടുത്താത്തപക്ഷം ഒരു ലക്ഷം രൂപ വരെ പിഴയോ തടവുശിക്ഷയോ ലഭിക്കുമെന്നും മന്ത്രി രാംവിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.

വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങള്‍ പുതുക്കിയ വിലരേഖപ്പെടുത്തി വിറ്റഴിക്കാന്‍ സപ്തംബര്‍ വരെ സമയം നല്‍കിയിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായി ഹെല്‍പ് ലൈനുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. 

ജിഎസ്ടി നടപ്പാക്കിയതോടെ നിരവധി സാധനങ്ങളുടെ വിലയില്‍ കുറവുണ്ടായിരിക്കെ എംആര്‍പി വില നിര്‍ബന്ധമായും രേഖപ്പെടുത്തണം. കടയുടമകള്‍ സാധനങ്ങളുടെ വിലകുറയ്ക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com