ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കണക്കെടുക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കണക്കെടുക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡെല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കണക്കെടുക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഒരുങ്ങുന്നു. ആഭ്യന്തര കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ അനുമതി നല്‍കിയാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ വാര്‍ഷിക കണക്കെടുകള്‍ എന്‍സിആര്‍ബി എടുക്കും.

ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എന്‍സിആര്‍ബി ഡയറക്ടര്‍ ഇഷ് കുമാര്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുടെ കൃത്യമായ കണക്കുകള്‍ നിലവില്‍ രാജ്യത്തില്ല. ഗോസംരക്ഷണം, കുട്ടികളെ കടത്തല്‍, മോഷണം തുടങ്ങിയവ ആരോപിച്ച് രാജ്യത്ത് ആള്‍ക്കൂട്ട മര്‍ദ്ദനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എന്‍സിആര്‍ബി കണക്കെടുപ്പിനൊരുങ്ങുന്നത്.

ആള്‍ക്കൂട്ട മര്‍ദ്ദനവുമായി ബന്ധപ്പെട്ട് രേഖകള്‍ ശേഖരിച്ചിട്ടുണ്ടോ എന്ന് സംസ്ഥാനങ്ങള്‍ക്കു കത്തയച്ച എന്‍സിആര്‍ബി ഇതു തടയുന്നതിനുള്ള എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചോദിച്ചു. ഇതോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടിയില്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാന്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഒരുങ്ങുന്നുണ്ട്.

പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടമര്‍ദ്ദനങ്ങളിലൂടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതും ഫരീദാബാദില്‍ ട്രെയിനില്‍വെച്ചു ജുനൈദ് ഖാന്‍ എന്ന കൗമാരക്കാരനെ കൊലപ്പെടുത്തിയതും രാജ്യത്തു വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com