സൈന്യത്തെ വിമര്‍ശിക്കുന്നവരെ വധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

ഇന്ത്യന്‍ സൈന്യകരെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ വധിക്കാന്‍ പ്രാപ്തമായ നിയമം കൊണ്ടുവരണമെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി രാജ്കുമാര്‍ റിന്‍വ.
സൈന്യത്തെ വിമര്‍ശിക്കുന്നവരെ വധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

ജയ്പൂര്‍: ഇന്ത്യന്‍ സൈനികരെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ വധിക്കാന്‍ പ്രാപ്തമായ നിയമം കൊണ്ടുവരണമെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി രാജ്കുമാര്‍ റിന്‍വ. പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യയുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈന്യത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ, കേസ് പോലും എടുക്കാതെ കഷ്ണങ്ങളാക്കുകയാണ് വേണ്ടതെന്നും ബിജെപി മന്ത്രി അഭിപ്രായപ്പെട്ടു.

സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സൈനിക വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അത് വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്കുമാര്‍ റിന്‍വ ഇത്തരത്തില്‍ പ്രതികരിച്ചത്. 50 ഡിഗ്രിക്ക് മുകളില്‍ ചൂടും പൂജ്യം ഡിഗ്രിക്ക് താഴെ തണുപ്പുമുള്ള പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഒരുപോലെ നിലകൊള്ളുകയാണെന്നും ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ സൈനികരെ വിമര്‍ശിച്ചുള്ള ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് റിന്‍വ പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ ഉടനടി നടപടിയെടുക്കണം. ഇത്തരക്കാരെ അഞ്ച് മിനിറ്റിനുള്ളില്‍ കഷ്ണം കഷ്ണമാക്കണമെന്നും റിന്‍വ പറഞ്ഞു. ജൂണ്‍ 28ന് നടന്ന സമാജ്‌വാദി പാര്‍ട്ടിയുടെ യോഗത്തിലാണ് തീവ്രവാദി സംഘടനകളിലുള്ള സ്ത്രീകള്‍ ഇന്ത്യന്‍ സൈനികരുടെ ലിംഗം ഛേദിക്കുന്നത് ഇന്ത്യക്കെതിരെയുള്ള ശക്തമായ സന്ദേശമായി കണക്കാക്കണമെന്ന് അസം ഖാന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com