803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും: യോഗി സര്‍ക്കാര്‍ പൊളിക്കുന്നുണ്ട്

ഇതിനുപുറമെ 2682 തട്ടിക്കൊണ്ടുപോകലുകളും 60 പിടിച്ചുപറിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും: യോഗി സര്‍ക്കാര്‍ പൊളിക്കുന്നുണ്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. മാര്‍ച്ച് 15നും മേയ് ഒന്‍പതിനുമിടയിലാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന നിയമസഭയെ അറിയിച്ചു. ഇതിനുപുറമെ 2682 തട്ടിക്കൊണ്ടുപോകലുകളും 60 പിടിച്ചുപറിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റജിസ്റ്റര്‍ ചയ്യാത്ത കേസുകള്‍ വേറെയുമുണ്ടാകാം.

സമാജ്‌വാദി പാര്‍ട്ടി അംഗം ഷൈലേന്ദ്ര യാദവാണ് ഇതേപ്പറ്റി നിയമസഭയില്‍ ചോദിച്ചത്. എന്നാല്‍ കൊലപാതക കേസുകളില്‍ 67.16 ശതമാനത്തിലും മാനഭംഗക്കേസുകളില്‍ 71.12 ശതമാനത്തിലും തട്ടിക്കൊണ്ടുപോകലില്‍ 52.23 ശതമാനത്തിലും നടപടിയെടുത്തുവെന്നാണ് മന്ത്രി അറിയിച്ചത്. 

ഗൂണ്ടാ ആക്ട് പ്രകാരം 131 പേര്‍ക്കെതിരെയും 126 പേര്‍ക്കെതിരെ അധോലോക ആക്ട് പ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിരുന്നില്ല, ഞങ്ങളുടെ സര്‍ക്കാര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍പ്പോലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കണമെന്നാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com