ബിജെപിക്ക് വേണ്ടി ചെയ്ത സഹായങ്ങള്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച രാഹുല്‍, മോദിയെ ഹിറ്റ്‌ലറിനോട് താരതമ്യപ്പെടുത്തിയിരുന്നു
ബിജെപിക്ക് വേണ്ടി ചെയ്ത സഹായങ്ങള്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിനും, നരേന്ദ്ര മോദിക്കും നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നന്ദി എന്നാണ് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചത്. 

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച രാഹുല്‍, മോദിയെ ഹിറ്റ്‌ലറിനോട് താരതമ്യപ്പെടുത്തിയിരുന്നു. ആരാണ് ഹിറ്റ്‌ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ജനാധിപത്യത്തെ ഇരുട്ടറയില്‍ അടച്ചതെന്നും ഇന്ദിരാഗാന്ധിയെ ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി ചോദിച്ചു. 

പ്രതീക്ഷയ്ക്ക് വകയില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഭാവി. എന്നാല്‍ രാജ്യത്തിന്റേത് അങ്ങിനെയല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇതുവരെ ചെയ്തതിന് എല്ലാം ബിജെപിയുടെ ഭാഗത്ത് നിന്നും സ്മൃതി ട്വിറ്ററിലൂടെ രാഹുലിന് നന്ദി പറയുന്നുമുണ്ട്.
 
ജനാധിപത്യ കേന്ദ്രങ്ങളെ ഒന്നൊന്നായി കീഴ്‌പ്പെടുത്തി ഭരണഘടന മറികടക്കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com