മെട്രോ ജീവനക്കാര്‍ സമരത്തിലേക്ക്

മെട്രോയിലെ നോണ്‍ എക്‌സിക്യട്ടീവ് വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക് - തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരമാരംഭിക്കാനാണ് തൊഴിലാളികളുടെ തീരുമാനം
മെട്രോ ജീവനക്കാര്‍ സമരത്തിലേക്ക്
Updated on: 
1 min read

ന്യൂഡെല്‍ഹി: ഡല്‍ഹി മെട്രോയിലെ നോണ്‍ എക്‌സിക്യട്ടീവ്  ജീവനക്കാര്‍ സമരത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരമാരംഭിക്കാ
നാണ് തൊഴിലാളികളുടെ തീരുമാനം. കഴിഞ്ഞ ദിവസം മാനേജുമെന്റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 

പുതുക്കിയ ശമ്പളം നല്‍കണമെന്നും, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം തൊഴിലാളികളുമായി വീണ്ടും ചര്‍ച്ച നടത്താനാണ് ഡിഎംആര്‍സിയുടെ തീരുമാനം. 

9000 ജീവനക്കാരനാണ് ഡല്‍ഹി മെട്രോയില്‍ നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാരായിട്ടുള്ളത്. ഒരു ദിവസം ഏകദേശം 30 ലക്ഷം യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിക്കുന്നതായാണ് കണക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER