വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധമാക്കിക്കൊണ്ട് ഡിജിസിഎയുടെ ഉത്തരവ്

സിവില്‍ ഏവിയേഷന്‍ ഡയറക്‌റര്‍ ജനറല്‍ ഇതു സംബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവിറക്കി.
വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധമാക്കിക്കൊണ്ട് ഡിജിസിഎയുടെ ഉത്തരവ്

ന്യൂഡെല്‍ഹി: ഇനിമുതല്‍ വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധം. സിവില്‍ ഏവിയേഷന്‍ ഡയറക്‌റര്‍ ജനറല്‍ ഇതു സംബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവിറക്കി. ഹിന്ദി ഭാഷയിലുള്ള പത്രമാസികകള്‍ വിമാനങ്ങളില്‍ നല്‍കാതിരിക്കുന്നത് ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

യാത്രക്കാര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിസിഎ ലളിത് ഗുപ്തയുടെ ഉത്തരവില്‍ അടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് എയര്‍ഇന്ത്യയുടെ ആഭ്യന്തര എക്കോണമി ക്ലാസില്‍ സസ്യേതര വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള നടപടിയാണ് ഇതെന്നായിരുന്നു ഇതിനെക്കുറിച്ച് അധികൃതര്‍ നല്‍കിയ വിശദീകരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com