മോദിക്കും പശുവിനുമെതിരെ സംസാരിച്ചു; ഝാര്‍ഖണ്ഡില്‍ മുസ്ലീം യുവാവ് അറസ്റ്റില്‍ 

ഝാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശുവിനുമെതിരെ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. 25 കാരനായ മുഹമ്മദ് ആരിഫാണ് അറസ്റ്റിലായത്
മോദിക്കും പശുവിനുമെതിരെ സംസാരിച്ചു; ഝാര്‍ഖണ്ഡില്‍ മുസ്ലീം യുവാവ് അറസ്റ്റില്‍ 
Updated on
1 min read

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശുവിനുമെതിരെ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. 25 കാരനായ മുഹമ്മദ് ആരിഫാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തതായി ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് അനുപ് ബിര്‍ത്താരെ പറഞ്ഞു. 

ആരിഫിന്റെ വീഡിയോ പ്രകോപനമായിരുന്നുവെന്നും സമുദായ സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരു പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി. ഗോമാതാവിനെതിരെ ധിക്കാരപരമായ പരാമര്‍ശം നടത്തുകയാണ് ആരിഫ് ചെയ്‌തെന്നും എസ്പി പറഞ്ഞു. റിമാന്റിലായ ആരീഫ് മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കാണ്

സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിന് 11 പേരാണ് ഈ വര്‍ഷം അറസ്റ്റിലായത്. മോദിക്കും ബിജെപിക്കുമെതിരെ സംസാരിച്ചതിന് കഴിഞ്ഞ മാസവും ഒരാള്‍ അറസ്റ്റിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com