മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവെപ്പ്; മൂന്ന് മരണം

പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്.
മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവെപ്പ്; മൂന്ന് മരണം

ന്യൂഡെല്‍ഹി: മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട കര്‍ഷകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. കര്‍ഷകരുടെ സാമൂഹ്യ വിരുദ്ധമായ പ്രവൃത്തികള്‍ തടയാനാവാത്തതിനാലാണ് വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം.

ഇന്നലെ രാത്രിയോടെ സമരം അക്രമാസക്തമാവുകയായിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ മന്‍സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. റെയില്‍വെ ട്രാക്കുകളും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. 

ഇതേത്തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്നും ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 

പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com