മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ കളക്ടറെ കയ്യേറ്റം ചെയ്തു

സമരക്കാരെ അനുനയിപ്പിക്കാനെത്തിയതായിരുന്നു കളക്ടര്‍.
മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ കളക്ടറെ കയ്യേറ്റം ചെയ്തു

മംദസേര്‍: മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ കളക്ടറെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സമരക്കാരെ അനുനയിപ്പിക്കാനെത്തിയതായിരുന്നു കളക്ടര്‍. ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍പോയ മംദസേര്‍ മുന്‍ എംപിയെയും പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കമെന്ന ആവശ്യവുമായാണ് ജൂണ്‍ ഒന്നു മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുന്നത്. കര്‍ഷകര്‍ വഴികള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ഇവരെ അനുനയിപ്പിക്കാനായാണ് മംദസേര്‍ കളക്ടര്‍ എസ്.കെ. സിങ്ങും എസ്പിയും എത്തിയത്. എന്നാല്‍ കര്‍ഷകര്‍ ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. എന്നാല്‍ കളക്ടര്‍ സുരക്ഷിതനാണെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭം അക്രമാസക്തമായതോടെ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭം രൂക്ഷമായതോടെ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com