രാഷ്ട്രപതി തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ച് അമിത് ഷാ

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യനായിഡു എന്നിവരെയാണ് ചുമതലപ്പെടത്തിയത് - എന്‍ഡിഎയിലെ അംഗങ്ങളുമായും മറ്റുപാര്‍ട്ടി നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും 
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗസമിതിയെ നിയോഗിച്ച് അമിത് ഷാ

ന്യൂഡെല്‍ഹി:  രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റുരാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതിനായി മൂന്നംഗസമിതിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യനായിഡു എന്നിവരെയാണ് ചുമതലപ്പെടത്തിയത്. എന്‍ഡിഎയിലെ അംഗങ്ങളുമായും മറ്റുപാര്‍ട്ടി നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും. 

നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 24ന് അവസാനിക്കും. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത കക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമെ രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം നേടാന്‍ കഴിയുകയുള്ളു. എഐഎഡിഎംകെയുടെയും തെലുങ്കാന രാഷ്ട്രസമിതിയുടെ പിന്തുണ എന്‍ഡിഎ ഉറപ്പാക്കിയിട്ടുണ്ട്. 

രാഷ്ട്രപതി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഇതുവരെ തീരുമാനിക്കാന്‍ ഭരണകക്ഷിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിയുകയായിരുന്നു. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com