ഫീസടച്ചില്ല; പെണ്‍കുട്ടികളെ പിതാവിന്റെ സാമിപ്യത്തില്‍ സ്‌കൂളില്‍ വെച്ച് വിവസ്ത്രരാക്കി

കുട്ടികളുടെ പിതാവ് ചുന്‍ചുന്‍ ഉടന്‍ തന്നെ സമഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഫീസടച്ചില്ല; പെണ്‍കുട്ടികളെ പിതാവിന്റെ സാമിപ്യത്തില്‍ സ്‌കൂളില്‍ വെച്ച് വിവസ്ത്രരാക്കി

പട്‌ന: സ്‌കൂള്‍ യൂണിഫോമിന് ഫീസടയ്ക്കാന്‍ പണമില്ലാത്ത രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്ന് വിവസ്ത്രരാക്കിയശേഷം പുറത്താക്കി. ബീഹാറിലെ ബെസുഗുസരായ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം. ഒന്നാംക്ലാസ്സിലെയും രണ്ടാംക്ലാസ്സിലെയും കുട്ടികള്‍ക്കാണീ ദുരനുഭവമുണ്ടായത്. കുട്ടികളുടെ പിതാവ് ചുന്‍ചുന്‍ ഉടന്‍ തന്നെ സമഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു.

കൊറിയ പഞ്ചായത്തിലെ ബിആര്‍ അക്കാദമിയിലാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്. സ്‌കൂള്‍ അധികൃതരാണ് ഇവര്‍ക്ക് യൂണിഫോം നല്‍കുന്നത്. ഇതിന് പ്രത്യേകമായി ഫീസ് അടയ്‌ക്കേണ്ടതുണ്ടായിരുന്നു. പണമില്ലാത്തതിനാല്‍ ഫീസ് നല്‍കാത്ത ഇവരുടെ പിതാവിനെ അധ്യാപകര്‍ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. 

താന്‍ ഫീസടയ്ക്കാന്‍ അവധി ആവശ്യപ്പെട്ടെന്നും എന്നാലത് നിരസിച്ച് അപ്പോള്‍ തന്നെ അധ്യാപകര്‍ ആളുകളുടെ മുന്‍പില്‍ തന്റെ കുട്ടികളെ വിവസ്ത്രരാക്കുകയായിരുന്നുവെന്നും ചുന്‍ചുന്‍ പറഞ്ഞു. സ്‌കൂളിനും അധികൃതര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com