ഒന്നര മാസത്തെ ഒളിവു ജീവതത്തിനു ശേഷം ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th June 2017 08:07 PM  |  

Last Updated: 20th June 2017 08:07 PM  |   A+A-   |  

karnan7591

കോയമ്പത്തൂര്‍: ഒന്നര മാസത്തെ ഒളിവു ജീവതത്തിനു ശേഷം ജസ്റ്റിസ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി. കോടതിയലക്ഷ്യ കേസിലാണ് പശ്ചിമ ബംഗാള്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നാളെ രാവിലെ കൊല്‍ക്കത്തയിലെത്തിക്കും.

സുപ്രീം കോടതി ജീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഏഴ് ജഡ്ജിമാരെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിനെതിരേയാണ് കര്‍ണനെതിരേ കോടതിയലക്ഷ്യ കേസ് ചുമതത്തിയിരുന്നത്. കോയമ്പത്തൂരിലെ മരമിച്ചംപെട്ടി എന്ന സ്ഥലത്ത് ഒരു വീട്ടിലായിരുന്നു കര്‍ണന്‍ ഒന്നരമാസം താമസിച്ചത്. 

കഴിഞ്ഞ ദിവസം സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണന്‍ ഒളിവിലിരുന്ന് വിരമിച്ചിരുന്നു. ആറു മാസത്തേക്ക് തടവുശിക്ഷ വിധിച്ച കര്‍ണന്‍ മെയ് 10 മുതല്‍ ഒളിവിലായിരുന്നു.