കര്‍ഷകവായ്പ എഴുതിതള്ളല്‍ ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

കര്‍ഷകവായ്പ എഴുതിതള്ളല്‍ ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

വായ്പ എഴുതിതള്ളിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. കര്‍ഷകരോടൊപ്പം സാമ്പത്തിക സംവിധാനെവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം

ന്യൂഡെല്‍ഹി: കര്‍ഷകരുട വായ്പ എഴുതിതള്ളുന്നത് രാജ്യത്തെ ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. വായ്പ എഴുതിതള്ളിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. കര്‍ഷകരോടൊപ്പം സാമ്പത്തിക സംവിധാനെവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.അതുകൊണ്ട് തന്നെ വായ്പ എഴുതി തള്ളല്‍ എന്നത് പ്രശ്‌നപരിഹാരത്തിനുള്ള അവസാനമാര്‍ഗമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാര്‍ 50,000 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളിയിരുന്നു. ഇത് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന ബാധ്യത ചെറുതല്ലെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയെ കൂടാതെപഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് 
സര്‍ക്കാരുകളും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം തുടരുകയാണ്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. കര്‍ഷകരുടെ കടം എഴുതിതള്ളുമെന്നായിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലൊന്ന്. 

കര്‍ഷകരുടെ കടം എഴുതിതള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ഷകര്‍ സമരത്തിലാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടത്തിയ സമരവും ഏറെ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വെങ്കയ്യനായിഡുവിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com