ജയിലില്‍ കലാപം: ഇന്ദ്രാണി മുഖര്‍ജിയടക്കമുള്ള 200 തടവുകാര്‍ക്കെതിരെ കേസ്

സഹതടവുകാരിയുടെ മരണത്തെത്തുടര്‍ന്ന് ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.
ജയിലില്‍ കലാപം: ഇന്ദ്രാണി മുഖര്‍ജിയടക്കമുള്ള 200 തടവുകാര്‍ക്കെതിരെ കേസ്

മുംബൈ: സഹതടവുകാരിയുടെ മരണത്തെത്തുടര്‍ന്ന് ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. തടവുകാര്‍ കലാപം നടത്തിയെന്നും ജയിലിലെ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്. മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് സംഭവം.

കഴിഞ്ഞയാഴ്ച ജയിലില്‍ ജീവനക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന് മഞ്ജുള ഷെട്ടിയെന്ന തടവുകാരി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ദ്രാണി സഹതടവുകാരെയും കൂട്ടി ജയിലില്‍ കലാപം നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. മഞജുരയുടെ മരണത്തെ തുടര്‍ന്ന് ആറ് പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍  ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല്ലപ്പെട്ടത്. 2015ല്‍ ഇന്ദ്രാണിയുടെ െ്രെഡവര്‍ മറ്റൊരു കേസില്‍ പിടിയിലായതോടെയായിരുന്നു ഷീന ബോറയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തു വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com