കല്ലെറിയുന്നവരെയല്ല; അരുന്ധതി റോയിയെ ആര്‍മി ജീപ്പില്‍ കെട്ടിയിടണമെന്ന് പരേഷ് റാവല്‍

Published: 22nd May 2017 01:25 PM  |  

Last Updated: 22nd May 2017 05:15 PM  |   A+A-   |  

paresh-rawal-story_647_052217090805

ന്യൂഡല്‍ഹി: പുലിസ്റ്റര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടനും ബിജെപിയുടെ ലോക്‌സഭാ എംപിയുമായ പരേഷ് റാവല്‍. കല്ലെറിയുന്നവരെ സൈനീക ജീപ്പിന് മുന്‍പില്‍ കെട്ടുന്നതിന് പകരം അരുന്ധതി റോയിയെ കെട്ടിയിരുത്തണമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പരേഷ് റാവലിന്റെ പ്രതികരണം. 

അരുന്ധതി റോയിക്കെതിരെ ഇത്തരം പരാമര്‍ശം നടത്തുന്നതിന് ഗുജറാത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ റവാലിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ അരുന്ധതി റോയിക്കെതിരായ പരേഷ് റാവലിന്റെ
പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

കശ്മീരില്‍ സൈനീക വാഹനത്തിന് നേരെയുള്ള കല്ലേറ് തടയുന്നതിനായി യുവാവിനെ ജീപ്പിന് മുന്നില്‍ സൈന്യം കെട്ടിയിരുത്തിയിരുന്നു. കല്ലേറ് ചെറുക്കുന്നതിന് യുവാവിനെ മനുഷ്യകവചമാക്കിയ സൈനീകരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

വിഘടനവാദമാണ് കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന അരുന്ധതി റോയിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.