മയില്‍ നിത്യബ്രഹ്മചാരി; പശുവിന് വ്യക്തിപദവി നല്‍കണം; പശുവിനെ ദേശീയമൃഗമാക്കണമെന്ന് വിധിച്ച രാജസ്ഥാന്‍ ജഡ്ജി വീണ്ടും

മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ വസിക്കുന്ന പശുവിനെ ദേശീയ മൃഗമാക്കി മാറ്റുക
മയില്‍ നിത്യബ്രഹ്മചാരി; പശുവിന് വ്യക്തിപദവി നല്‍കണം; പശുവിനെ ദേശീയമൃഗമാക്കണമെന്ന് വിധിച്ച രാജസ്ഥാന്‍ ജഡ്ജി വീണ്ടും

ജോഡ്പൂര്‍: പശുവിനെ ദേശീയമൃഗമാക്കണമെന്ന് വിധി പ്രസ്താവിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ്ചന്ദ് ശര്‍മ്മ വിശദാംശങ്ങളുമായി വീണ്ടും രംഗത്ത്.
ശിവഭക്തനായ താന്‍ ആത്മാവിന്റെ ശബ്ദമാണ് വിധിപ്രസ്താവത്തിലൂടെ പറഞ്ഞത്. മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ വസിക്കുന്ന പശുവിനെ ദേശീയ മൃഗമാക്കി മാറ്റുകയും ചീഫ് സെക്രട്ടറിയെയും അഡ്വക്കേറ്റ് ജനറലിനെയും നിയമപരമായ സംരക്ഷകരാക്കണമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു പറഞ്ഞു. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു. ഹൈന്ദവധര്‍മ്മത്തിന്റെ അടിസ്ഥാനം പശുവാണ്. നേപ്പാളില്‍ പശുവിനെ ദേശീയമൃഗമാക്കി പ്രഖ്യാപിച്ചിരിക്കുന്നു. നദികള്‍ക്ക് വ്യക്തി പദവി നല്‍കിയതുപോലെ പശുവിനും പദവി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പശുവിനു പുറമെ ദേശീയപക്ഷിയായ മയിലിനെക്കുറിച്ചും ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ്മ പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മയില്‍ നിത്യബ്രഹ്മചാരിയാണെന്നതായിരുന്നു അത്. മയിലുകള്‍ ഇണചേരാറില്ലെന്നും ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭധാരണം നടത്തുന്നത്. ഇക്കാരണം കൊണ്ടാണ് ഭഗവാന്‍ കൃഷ്ണന്‍ മയില്‍പ്പീലി തലയില്‍ ചൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വിരമിക്കുന്ന ജസ്റ്റിസ് മഹേഷ്ചന്ദ്ര ശര്‍മ്മയുടെ അവസാന വിധിപ്രസ്താവമായിരുന്നു പശുവിനെ ദേശീയമൃഗമാക്കണം എന്നത്. ഇത് മറ്റു സംസ്ഥാനങ്ങള്‍കൂടി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ കടപ്പാട്: ന്യൂസ് 18

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com