താജ്മഹലിനെ ഒഴിവാക്കി യോഗി ആദിത്യനാഥിന്റെ ടൂറിസം ബുക്ക്‌ലെറ്റ്

മുഖ്യമന്ത്രി ആദിത്യനാഥിന്റെ ആറുമാസത്തെ ഭരണം രേഖപ്പെടുത്തിയ ബുക്ക് ലെറ്റില്‍ നിന്നും ലഘുലേഖയില്‍ നിന്നുമാണ് താജ്മഹലിനെ ഒഴിവാക്കിയത്
താജ്മഹലിനെ ഒഴിവാക്കി യോഗി ആദിത്യനാഥിന്റെ ടൂറിസം ബുക്ക്‌ലെറ്റ്

ലഖ്‌നോ: ലോകത്തെ ഏഴു അത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നൊഴിവാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ ആറുമാസത്തെ ഭരണം രേഖപ്പെടുത്തിയ ബുക്ക് ലെറ്റില്‍ നിന്നും ലഘുലേഖയില്‍ നിന്നുമാണ് താജ്മഹലിനെ ഒഴിവാക്കിയത്. അതേസമയം യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായിട്ടുള്ള രോരഖ്‌നാഥ് ക്ഷേത്രമുള്‍പ്പെടെയുള്ളല വ ബുക്ക്‌ലെറ്റില്‍ ഇടം നേടിയിട്ടുണ്ട. 

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്ന സന്ദര്‍ശന കേന്ദ്രമാണ് ആന്ധ്രയിലെ താജ്മഹല്‍. ആശയവിനിമയത്തില്‍ വന്ന പിശകാണ് താജ്മഹല്‍ ഉള്‍പ്പെടുത്താതെന്നാണ് ഔദ്യോഗിക വിശദീകരണം. ടൂറിസം വകുപ്പ് മന്ത്രി റീതാ ബഹുഗുണയാണ് ടൂറിസം ബുക്ക്‌ലെറ്റ് പ്രകാശിപ്പിച്ചത്. ബുക്ക്‌ലെറ്റുകള്‍ ടൂറിസ്റ്റുകള്‍ക്കായല്ല പ്രസിദ്ധീകരിച്ചതെന്നും പ്രസ് കോണ്‍ഫ്രന്‍സിന് വേണ്ടി മാത്രം തയ്യാറാക്കിയതെന്നുമാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.

യുപിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്ന വിനോദ സഞ്ചാരങ്ങളാണ് ഉള്‍പ്പെടുത്തിയതെന്നും താജ് പാര്‍ക്കിങ് പ്രൊജക്ട്, താജിനെ ആഗ്ര ഫോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വകുപ്പ് ഉദ്ദേശിക്കുന്നതായും ടൂറിസം വകുപ്പ് പറയുന്നു. സഞ്ചാരികള്‍ക്കായി ആഗ്രയില്‍ വിമാനത്താവളം കൊണ്ടുവരാനാണ് യു പി സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ താജ്മഹല്‍ എന്ന സ്മാരകത്തിന്റെ യഥാര്‍ത്ഥമൂല്യം ഉള്‍ക്കൊള്ളുന്നുണ്ടെന്നായിരുന്നു മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങിന്റെ പ്രതികരണം.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരമായി താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പ് ഉപഹാരമായി നല്‍കുന്നത് അവസാനിപ്പിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഭഗവത്ഗീതയോ രാമായണത്തിന്റെ പകര്‍പ്പോ നല്‍കണമെന്നായിരുന്നു ആദിത്യനാഥിന്റെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com