മഹാരാഷ്ട്രയിലും ദീപാവലിക്ക് പടക്കം നിരോധിക്കണം: മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് പരിസ്ഥിതി മന്ത്രി

ഡെല്‍ഹിയില്‍ നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നായിരുന്നു ജസ്റ്റിസ്റ്റ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
മഹാരാഷ്ട്രയിലും ദീപാവലിക്ക് പടക്കം നിരോധിക്കണം: മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് പരിസ്ഥിതി മന്ത്രി

മുംബൈ: ദീപാവലി ദിനങ്ങളില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ പടക്കനിരോധനം മഹാരാഷ്ട്രയിലും വേണമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി രാംദാസ് കദം. 

മഹാരാഷ്ട്രയിലും പടക്കം നിരോധിക്കാനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ കഴിയുമോയെന്ന് താന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിക്കുമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു. 

ഡല്‍ഹിയില്‍ നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നാണ്‌ ജസ്റ്റിസ്റ്റ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്തരീക്ഷമലിനീകരണം ദുസ്സഹമാക്കുന്നതിനാലാണ് ദീപാവലിവേളയില്‍ പടക്കങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നിര്‍ദേശമുണ്ടായത്. 

ഡല്‍ഹിയില്‍ മുഖ്യമായും അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്നത് ദീപാവലിവേളയിലുള്ള പടക്കം പൊട്ടിക്കല്‍, പൊതുസ്ഥലത്തുള്ള മാലിന്യം കത്തിക്കല്‍ തുടങ്ങിയവയാണ്. കഴിഞ്ഞ ശൈത്യകാലത്ത് അന്തരീക്ഷമലിനീകരണം ദുസ്സഹമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടുന്ന നടപടികള്‍ വരെ സര്‍ക്കാരിന് സ്വീകരിക്കേണ്ടിവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com