ആധാര്‍ നിര്‍ബന്ധമാക്കല്‍ കാലവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2017 04:38 PM  |  

Last Updated: 25th October 2017 04:38 PM  |   A+A-   |  

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക് ടോബര്‍ 30 ന് കോടതി പരിഗണിക്കും. 

നേരത്തെ ബാങ്ക് അക്കൗണ്ടുമായി ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഡിസംബര്‍ 31 വരെയും മൊബൈല്‍ ഫോണ്‍ ലിങ്ക് ചെയ്യുന്നതിന് ഫെബ്രുവരി 28 വരെയുമായിരുന്നു കാലാവധി