യൂണിഫോം ധരിച്ചില്ല: അഞ്ചാം ക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേക്കയച്ച് സ്‌കൂളിന്റെ പ്രതികാര നടപടി

യൂണിഫോം കഴുകിയിട്ടത് ഉണങ്ങാത്തതിനാലാണ് അത് ധരിക്കാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞങ്കിലും അധ്യാപിക അത് കേള്‍ക്കാന്‍ തയാറായില്ല.
യൂണിഫോം ധരിച്ചില്ല: അഞ്ചാം ക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേക്കയച്ച് സ്‌കൂളിന്റെ പ്രതികാര നടപടി

ഹൈദരാബാദ്: സ്‌കൂളിലേക്ക് യൂണിഫോം ധരിച്ച് വരാത്തതിന് അഞ്ചാം ക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ നിര്‍ത്തി അധ്യാപികയുടെ ശിക്ഷാ നടപടി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. 

യൂണിഫോം ധരിക്കാതെ കുട്ടി ക്ലാസിലിരിക്കുന്നതു കണ്ട അധ്യാപിക അവളെ വിളിച്ച് ശകാരിക്കാന്‍ തുടങ്ങുകയായിരുന്നു. യൂണിഫോം കഴുകിയിട്ടത് ഉണങ്ങാത്തതിനാലാണ് അത് ധരിക്കാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞങ്കിലും അധ്യാപിക അത് കേള്‍ക്കാന്‍ തയാറായില്ല. യൂണിഫോം ധരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയ ഡയറിക്കുറിപ്പ് വായിക്കാനും അധ്യാപിക തയാറായില്ല. 

വിദ്യാര്‍ഥിനിയെ ഏറെ നേരം വഴക്കുപറഞ്ഞതിന് ശേഷം ആണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് പുറത്തേക്കിറങ്ങാന്‍ അനുവദിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

സംഭവത്തിന് ശേഷം ഭയം മൂലം പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ തയാറാകുന്നില്ല. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ അധികര്‍ ഇതുവരെ സംഭവത്തോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com