ബുള്ളറ്റ് ട്രെയിന്‍ നോട്ട്‌നിരോധനം പോലെ വിനാശകരമെന്ന് പി ചിദംബരം

ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്നത് രാജ്യത്തെ സമ്പന്നര്‍ക്കു വേണ്ടിയാണ്.
ബുള്ളറ്റ് ട്രെയിന്‍ നോട്ട്‌നിരോധനം പോലെ വിനാശകരമെന്ന് പി ചിദംബരം
Updated on
1 min read

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി പോലെ രാജ്യത്തിന്റെ സുരക്ഷയുള്‍പ്പെടെയുള്ള സകലതിനെയും നശിപ്പിക്കാനാണ് മോദി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും നടപ്പാക്കുന്നതെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ട്വീറ്റ്. 

ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്നത് രാജ്യത്തെ സമ്പന്നര്‍ക്കു വേണ്ടിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ ആയിരിക്കില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷന്‍ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും 24 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ചിദംബരം മോദിയേയും ബുള്ളറ്റ് ട്രെയിനിനേയും വിമര്‍ശിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com