കര്‍ണാടകയില്‍ 6 തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ ആള്‍ ബിജെപിയില്‍ ചേര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2018 09:53 PM  |  

Last Updated: 08th April 2018 09:53 PM  |   A+A-   |  

cong-bjp

 

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞടുപ്പിന് ആഴ്്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ആറ് തവണ അഫ്‌സല്‍പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച മാലികയ്യ വെങ്കയ്യയാണ് ബിജെപിയില്‍ ചേര്‍ന്നത്. 

വെങ്കയ്യയെ കൂടാതെ യാദ്ഗിര്‍ സിറ്റിയിലെ മുന്‍സിപ്പില്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ ചേര്‍്ന്നാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സിദ്ധരാമയ്യ തന്നെ മന്ത്രിയാക്കത്തതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നാണ് വിശദീകരണം. 

 

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയിലെത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമായിരുന്നു. നോമിനേഷന്‍ സമര്‍പ്പിക്കനുള്ള അവസാന തിയ്യതി ഏപ്രില്‍ 17 ആണെന്നിരിക്കെ വെങ്കയ്യ സ്ഥാനാര്‍ത്ഥി  പട്ടികയില്‍  ഇടം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 12നാണ് തെരഞ്ഞടുപ്പ്.