കൊല്‍ക്കത്ത പ്ലീനം പാഴായി പോയി; സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് 

പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് എംപി.
കൊല്‍ക്കത്ത പ്ലീനം പാഴായി പോയി; സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് 

ഹൈദരാബാദ്: പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രനേതൃത്വത്തെ വിമര്‍ശിച്ച് എം ബി രാജേഷ് എംപി. കൊല്‍ക്കത്ത പ്ലീനം പാഴായി പോയി. പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രനേതൃത്വം പരാജയപ്പെട്ടുവെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടും ഇത് ശരിവെയ്ക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും എം ബി രാജേഷ് ഓര്‍മ്മിപ്പിച്ചു. 

ഇതിനിടെ, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഒരു പ്രതിനിധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. സമ്മേളന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു ബഹളം. തന്നിഷ്ട പ്രകാരമാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നതെന്ന തരത്തില്‍ മമത എന്ന പ്രതിനിധി നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പ്രസീഡിയം ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.

അതേസമയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. 400 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ 48 പ്രതിനിധികളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് നാളെ മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള ഉത്തരം പറയും. തുടര്‍ന്ന് റിപ്പോര്‍ട്ട് സമ്മേളനം പാസാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com