ത്രിപുരയിലെ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണവുമായി സംഘ്പരിവാര്‍

ത്രിപുര സംസ്ഥാന കമ്മറ്റി അംഗവവും തീപ്പൊരി പ്രസംഗകയുമായ  തനുശ്രീ സര്‍ക്കാരും ഏഴ് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നാലായിരത്തോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് പ്രചാരണം
ത്രിപുരയിലെ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണവുമായി സംഘ്പരിവാര്‍

കൊച്ചി: ത്രിപുരയില്‍  തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നുണ പ്രചാരണവുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. ത്രിപുരയിലെ സിപിഎമ്മില്‍ പൊട്ടിത്തെറിയെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ത്രിപുര സംസ്ഥാന കമ്മറ്റി അംഗവവും തീപ്പൊരി പ്രസംഗകയുമായ  തനുശ്രീ സര്‍ക്കാരും ഏഴ് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നാലായിരത്തോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് പ്രചാരണം.

മണിക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന സിപിഎം ത്രിപുര സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളും സ്ഥിരം ക്ഷണിതാക്കളും ഉള്‍പ്പെടെ 86 അംഗങ്ങളാണുള്ളത്. ഇതില്‍ തനുശ്രി സര്‍ക്കാര്‍ എന്ന ഒരാളെ ഇല്ല. ത്രിപുരയിലെ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ സുപരിചിതരല്ലാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ സോഷ്യല്‍ ഗ്രൂപ്പുകള്‍ വ്യാജ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. ബംഗാളിലെ അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ പേരാണ് തനുശ്രി സര്‍ക്കാര്‍. 

ത്രിപുരയില്‍ ഈ മാസം 18നാണ് തെരഞ്ഞടുപ്പ്. സിപിഎമ്മിന്റെ ഭരണം തകര്‍ത്തെറിയുമെന്നാണ് ബിജെപി പറയുന്നത്. ബിജെപിയാണ് ത്രിപുരയിലെ ഇപ്പോഴത്തെ പ്രതിപക്ഷം. പണം നല്‍കി ചാക്കിട്ട് പിടിച്ചാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എ മാര്‍ ബിജെപിയിലെത്തിയത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രധാനമന്ത്രിയും ത്രിപുരയില്‍  എത്തുന്നുണ്ട്. മോദിയുടെ ആദ്യഘട്ട പ്രചാരണത്തിനെത്തിയ ജനക്കൂട്ടം ത്രിപുരയിലെ അധികാരമാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നാണ് ഇടതിന്റെ കണക്ക്കൂട്ടല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com