തേനിയില്‍ കാട്ടു തീ: നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു, ഒരു മരണം

ട്രക്കിംഗിനായി പോയ വിദ്യാത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
തേനിയില്‍ കാട്ടു തീ: നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു, ഒരു മരണം

തേനി: കുരങ്ങണി കുളുക്ക് മലയിലുണ്ടായ കാട്ടുതീയില്‍ ഒരു മരണം. 40 ഓളം വിദ്യാര്‍ത്ഥികള്‍ മലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രക്കിംഗിനായി പോയ വിദ്യാത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ ഹെലികോപ്ടറുകള്‍ പുറപ്പെട്ടു.

അനധികൃത ട്രക്കിങ് പാതയാണിത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നതാണ്. 

12 പേരെ രക്ഷിച്ചെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. ഒരു പെണ്‍കുട്ടി മരിച്ചെന്ന വിവരത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയോട് നിര്‍ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാന്‍ഡിന്റെ ഹെലികോപ്ടറുകള്‍ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com