ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി;  കര്‍ശന നടപടിയെടുക്കാന്‍ ജാവദേക്കര്‍ക്ക് നിര്‍ദേശം

ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി;  കര്‍ശന നടപടിയെടുക്കാന്‍ ജാവദേക്കര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അത്യപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്നതായുളള ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് രണ്ട പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം. 

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളിയായ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാട്ട്‌സ് ആപ്പ് വഴിയാണ് ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ ചോര്‍ന്നത്. ഇതിന് പിന്നില്‍ ഒരു വന്‍ സംഘമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. തെറ്റുകാര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പുറമേ ചോദ്യപേപ്പര്‍ വിതരണത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.


നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്ന പത്താ ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകളാണ് സിബിഎസ്ഇ റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com