

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി രാജേന്ദ്ര നഗറില്‍ കോച്ചിങ് സെന്റര്‍ നടത്തുന്ന വിക്കിലാണ് പിടിലിയായത്.
രാജേന്ദ്രനഗറില്‍ വിക്കിയുടെ ഉടമസ്ഥതയിലുള്ള പരിശീലന കേന്ദ്രത്തില്‍ കണക്കും ഇക്കണോമിക്‌സും പഠിപ്പിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങളുടെ ചോദ്യക്കടലാസാണ് ചോര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഈ രണ്ടു പരീക്ഷകളും റദ്ദാക്കിയിരുന്നു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പരിശീലന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടന്നിരുന്നു.
വിക്കിയുടെ കേന്ദ്രത്തില്‍നിന്നാണ് ചോദ്യക്കടലാസ് ചോര്‍ന്നതെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 23ന് സിബിഎസ്ഇക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിക്കിയെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates