റിസോര്‍ട്ട് ഉടമകളെ റിസോര്‍ട്ടില്‍ കയറ്റുന്നില്ല; പരിഹാസവുമായി സുപ്രീംകോടതി

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ വാദം തളളി കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ റിസോര്‍ട്ട് രാഷ്ട്രീയവും
റിസോര്‍ട്ട് ഉടമകളെ റിസോര്‍ട്ടില്‍ കയറ്റുന്നില്ല; പരിഹാസവുമായി സുപ്രീംകോടതി
Updated on
1 min read

ബംഗലൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് സാവകാശം വേണമെന്ന ബിജെപിയുടെ വാദം തളളി കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ റിസോര്‍ട്ട് രാഷ്ട്രീയവും. എംഎല്‍എമാരെ ജെഡിഎസും കോണ്‍ഗ്രസും റിസോര്‍ട്ടില്‍ ബന്ദിയാക്കിയിരിക്കുകയാണെന്ന് ചൂണ്ടികാണിച്ചാണ് ബിജെപി വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം കോടതിയോട് ആവശ്യപ്പെട്ടത്. 

സംസ്ഥാനത്തിന് പുറത്തുളള ഇവര്‍ക്ക് കര്‍ണാടകയിലേക്ക് തിരിച്ചുവരുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. ഇക്കാര്യം ചൂണ്ടികാണിച്ച് വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ബിജെപി വാദിച്ചു. ഇതു തളളി കോടതി നടത്തിയ നിരീക്ഷണത്തിലാണ് റിസോര്‍ട്ട് രാഷ്ട്രീയം കടന്നുവന്നത്. എംഎല്‍എമാരെ താമസിപ്പിക്കുന്ന റിസോര്‍ട്ടുകളുടെ ഉടമകള്‍ തങ്ങള്‍ക്ക് അവിടെ പ്രവേശനം അനുവദിക്കുന്നില്ലെന്ന് പരാതിപ്പെടുകയാണെന്ന് കോടതി പരിഹാസരൂപേണ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com