55 മണിക്കൂര്‍ മുഖ്യമന്ത്രി; വാജ്‌പേയിയുടേതിന് സമാനമായ പുറത്തുപോകല്‍

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കാലം കുറഞ്ഞ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയോടാണ് യദ്യൂരപ്പ താരതമ്യം ചെയ്യപ്പെടുന്നത്. 
55 മണിക്കൂര്‍ മുഖ്യമന്ത്രി; വാജ്‌പേയിയുടേതിന് സമാനമായ പുറത്തുപോകല്‍

ബംഗളൂരു: കര്‍ണാടക നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്നയാളെന്ന ഖ്യാതിയും ഇനി യദ്യൂരപ്പയ്ക്ക് സ്വന്തം. മെയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന യദ്യൂരപ്പയുടെ പ്രഖ്യപനം യാഥാര്‍ത്ഥ്യമായെങ്കിലും മന്ത്രിസഭയ്ക്ക് അല്‍പ്പായസ്സ് മാത്രമാണ് ഉണ്ടായത്. 

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കാലം കുറഞ്ഞ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയോടാണ് യദ്യൂരപ്പ താരതമ്യം ചെയ്യപ്പെടുന്നത്. പതിമൂന്ന് ദിവസത്തെ മാത്രം ആയുസ്സായിരുന്നു വാജ്‌പേയ് സര്‍ക്കാരിനുണ്ടായിരുന്നത്. ഇന്ന് യദ്യൂരപ്പ ചെയ്തതിന് സമാനമായി വിശ്വാസപ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുന്‍പായിരുന്നു വാജ്പയിയുടെ രാജി. 

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഒരു ലക്ഷം വരെയുള്ള കര്‍ഷകകടങ്ങള്‍ എഴുതിതള്ളാന്‍ യദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കണക്ക് പ്രകാരം 56,000 കോടിയുടെ കടമാണ് ഇത്തരത്തില്‍ എഴുതിത്തള്ളുവാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നടപ്പാക്കുവാന്‍ ശ്രമിക്കുന്നതിനിടെ രാഷ്ട്രീയക്കളികള്‍ക്കിരയായി പുറത്തുപോകേണ്ടി വന്ന മുഖ്യമന്ത്രി എന്ന  പരിവേഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com