ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട, ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആവശ്യമില്ല, പാന്‍ കാര്‍ഡിന് നിര്‍ബന്ധമെന്നും സുപ്രിം കോടതി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മൊബൈല്‍ കണക്ഷന്‍ നേടുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന് സുപ്രിം കോടതി. ആധാറിന് ഭരണഘടനാ സാധുത നല്‍കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

മൊബൈല്‍ കണക്ഷന്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ടെലികോം മന്ത്രാലയത്തിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല.

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കി.

അതേസമയം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സുപ്രിം കോടതി പച്ചക്കൊടി നല്‍കി. നികുതി റിട്ടേണ്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാം. ആധാര്‍ ബില്‍ പണബില്‍ ആയി പാസാക്കിത് സുപ്രിം കോടതി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com