'മോദി സ്തുതി': രാജസ്ഥാന്‍ ഗവര്‍ണറുടേത് പെരുമാറ്റച്ചട്ട ലംഘനം; രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി
'മോദി സ്തുതി': രാജസ്ഥാന്‍ ഗവര്‍ണറുടേത് പെരുമാറ്റച്ചട്ട ലംഘനം; രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഭരണഘടന പദവിയിലിരിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന കല്യാണ്‍ സിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മാര്‍ച്ച് 23നാണ് കല്യാണ്‍ സിങ് വിവാദ പരാമര്‍ശം നടത്തിയത്. മോദി വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അലിഗഡിലാണ് കല്യാണ്‍ സിങ് പറഞ്ഞത്. രാജ്യത്തിന് ഇത് അനിവാര്യമാണെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയം അന്വേഷിക്കുകയുമായിരുന്നു.

ഇതിന് മുന്‍പ് ഗവര്‍ണര്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് തൊണ്ണൂറുകളിലാണ്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷെര്‍ അഹമ്മദ് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിക്ക് ഇടയാക്കിയത്.തുടര്‍ന്ന് അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com