സുഷമ സ്വരാജ് അന്തരിച്ചു  

ദില്ലി എയിംസ് ആശുപത്രിയിലാണ് അന്ത്യം
സുഷമ സ്വരാജ് അന്തരിച്ചു  

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന സുഷമയുടെ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി നേതാക്കളായ ഡോ ഹര്‍ഷവര്‍ദ്ധന്‍, നിതിന്‍ ഗഡ്കരി എന്നിവരും എയിംസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com