ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം : മൂന്ന് മലയാളികളെ കാണാനില്ല ; റൂമെടുത്തവരില്‍ കൊച്ചി സ്വദേശികളും

അര്‍പ്പിത് ഹോട്ടലില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം : മൂന്ന് മലയാളികളെ കാണാനില്ല ; റൂമെടുത്തവരില്‍ കൊച്ചി സ്വദേശികളും

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി കരോള്‍ബാഗില്‍ തീപിടുത്തമുണ്ടായ അര്‍പ്പിത് ഹോട്ടലില്‍ താമസക്കാരായിരുന്ന 10 മലയാളികള്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. അതേസമയം മൂന്നുപേരെ കുറിച്ച് വിവരമില്ല. ഇവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആലുവ ചേരാനെല്ലൂരില്‍ നിന്നുള്ള കുടുംബവും ഹോട്ടലില്‍ മുറിയെടുത്തവരില്‍ ഉണ്ടെന്നാണ് സൂചന.

അര്‍പ്പിത് ഹോട്ടലില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. 

മലയാളികള്‍ അടക്കം 11 പേരെ കാണാനില്ലെന്നാണ് സൂചന. ഹോട്ടലില്‍ 40 മുറികളാണ് ഉണ്ടായിരുന്നത്. തീ അണച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com