2016ല്‍ മിന്നലാക്രമണം നയിച്ച ഹൂഡ ഇനി കോണ്‍ഗ്രസിനൊപ്പം; സ്വീകരിച്ച് രാഹുല്‍ 

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസുമായി സഹകരിക്കുന്നു
2016ല്‍ മിന്നലാക്രമണം നയിച്ച ഹൂഡ ഇനി കോണ്‍ഗ്രസിനൊപ്പം; സ്വീകരിച്ച് രാഹുല്‍ 

ന്യൂഡല്‍ഹി: 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസുമായി സഹകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. 

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ദര്‍ശനരേഖയ്ക്ക് രൂപം നല്‍കുക എന്നതാണ് സുരക്ഷാ പാനലിന്റെ ചുമതല. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിലെ അംഗങ്ങള്‍. 

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. 2016ലെ മിന്നലാക്രമണ സമയത്ത് വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡറായിരുന്നു ഹൂഡ. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുരക്ഷാ പാനലിന് രൂപം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com