സിബിഐയില്‍ കൂട്ടസ്ഥലമാറ്റം; അസ്താനയ്‌ക്കെതിരെ പുതിയ അന്വേഷണസംഘം; കടുപ്പിച്ച് അലോക് വര്‍മ്മ

ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട് നഗര്‍,  മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് നടപടി
സിബിഐയില്‍ കൂട്ടസ്ഥലമാറ്റം; അസ്താനയ്‌ക്കെതിരെ പുതിയ അന്വേഷണസംഘം; കടുപ്പിച്ച് അലോക് വര്‍മ്മ


ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി അലോക് വര്‍മ്മ. സിബിഐയില്‍ അഞ്ച് ഉദ്യോഗസ്ഥരെയാണ് ഇന്ന് സ്ഥലം മാറ്റിയത്. ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട്നഗര്‍,  മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് നടപടി. സെപ്ഷ്യല്‍ ഡയറകടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതില്‍ ഉള്‍പ്പെടുന്നു.

അസ്താനയ്‌ക്കെതിരായ കേസുകളുടെ മേല്‍നോട്ടത്തിനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മുരുകേശന്‍. തരുണ്‍ ഗൗബ എന്നിവര്‍ക്കാണ് ചുമതല. കേസ് അന്വേഷിച്ചിരുന്ന ഡിഐജി എന്‍കെ സിന്‍ഹ തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ചുമതലേയറ്റതിന് പിന്നാലെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. അസ്താനെക്കിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗേശ്വര്‍ റാവു നടത്തിയ നടപടികളാണ് അലോക് വര്‍മ്മ റദ്ദാക്കിയത്. അസ്താനെക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ പത്തുപേരെയായിരുന്നു രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയിരുന്നത്. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com