കര്‍ഷക സമരം : ഘടകകക്ഷി ഇടയുന്നു, ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ദുഷ്യന്ത് ചൗതാലയും ( ഫയല്‍ ചിത്രം)
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ദുഷ്യന്ത് ചൗതാലയും ( ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി : കര്‍ഷക സമരം ശക്തമാകുന്നതോടെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലാകുന്നു. ഹരിയാനയിലെ ബിജെപി സഖ്യകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടി ( ജെജെപി) ഇടയുന്നു. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ ജെജെപിക്ക് മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. 

ഇതിന്‍രെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുക പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് ജെജെപി ദേശീയ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ദുഷ്യന്ത് പറഞ്ഞു. 

ബിജെപി-ജെജെപി സഖ്യം പാറപോലെ ഉറച്ചതാണെന്നും ഒരു ശക്തിക്കും വേര്‍പിരിക്കാനാവില്ലെന്നും നേരത്തെ ദുഷ്യന്ത് ചൗതാല അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷക സമരം ശക്തമായതോടെ, ദുഷ്യന്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് നിലപാടില്‍ മാറ്റമുണ്ടായത്. 

പാര്‍ട്ടിയുടെ വോട്ടുബാങ്ക് കര്‍ഷകരാണെന്നും, സമരം ശക്തമായാല്‍ മണ്ഡലത്തില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാകുമെന്നും എംഎല്‍എമാര്‍ ദുഷ്യന്തിനെ അറിയിച്ചു. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റ് അകലെയായിരുന്നു ബിജെപി. തുടര്‍ന്ന് 10 എംഎല്‍എമാരുള്ള ജെജെപി മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com