ഗോ ബാക്ക് വിളിയും ബാനറും; പൗരത്വ നിയമം വിശദീകരിക്കാനെത്തിയ അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 05th January 2020 05:22 PM  |  

Last Updated: 05th January 2020 05:22 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളുമായി ഒരുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഡല്‍ഹി ലാജ്പത് നഗറിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം.

പൗരത്വ നിയമഭേദഗതിക്ക് ജനപിന്തുണ നേടിയെടുക്കാന്‍ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച വൈകുന്നേരം നാലരയോടെ അമിത് ഷാ എത്തിയത്. 

ഒരു വീടിന്റെ മൂന്നാമത്തംെ നിലയില്‍ നിന്നായിരുന്നു പ്രതിഷേധം. രണ്ടുപെണ്‍കുട്ടികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പൗരത്വ നിയഭേദഗതിക്ക് എതിരായ ബാനറും ഇവര്‍ കെട്ടിടത്തില്‍ നിന്ന താഴെക്ക് കാട്ടി. ഇവരുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.