ഒരു കോടിയില്‍പ്പരം രൂപ മൂല്യമുളള നോട്ടുകെട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ഒരു ക്ഷേത്രം, ദസറ ആഘോഷക്കാഴ്ച ( വീഡിയോ)

തെലങ്കാനയില്‍ ദസറയോടനുബന്ധിച്ച് ഒരു കോടിയില്‍പ്പരം മൂല്യമുളള നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ഒരു ക്ഷേത്രം
ഒരു കോടിയില്‍പ്പരം രൂപ മൂല്യമുളള നോട്ടുകെട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ഒരു ക്ഷേത്രം, ദസറ ആഘോഷക്കാഴ്ച ( വീഡിയോ)

ഹൈദരാബാദ്:  തെലങ്കാനയില്‍ ദസറയോടനുബന്ധിച്ച് ഒരു കോടിയില്‍പ്പരം മൂല്യമുളള നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ഒരു ക്ഷേത്രം. കന്യക പരമേശ്വരി ദേവി ക്ഷേത്രത്തിലാണ് നോട്ടുകെട്ടുകള്‍ ഉപയോഗിച്ച് കടലാസ് പൂക്കള്‍ തീര്‍ത്ത് കൊണ്ട് വ്യത്യസ്തമായ അലങ്കാരം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

വൃത്യസ്ത നിറങ്ങളിലുളള നോട്ടുകള്‍ ഭംഗിയായി മടക്കിയാണ് മാലകളും പൂച്ചെണ്ടുകളും തീര്‍ത്തത്. 1.11 കോടി മൂല്യമുളള നോട്ടുകെട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ദേവിയുടെ വിഗ്രഹത്തില്‍ ഇത് ചാര്‍ത്തിയതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. മുന്‍ വര്‍ഷങ്ങളിലും ദസറയോട് അനുബന്ധിച്ച് ഇത്തരത്തില്‍ ദേവിക്ക് വിശേഷപ്പെട്ട കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം 3.33 കോടി രൂപ മൂല്യമുളള നോട്ടുകെട്ടുകള്‍ കൊണ്ട് തീര്‍ത്ത മാലകളും പൂച്ചെണ്ടുകളുമാണ് ദേവിക്ക് കാഴ്ചദ്രവ്യമായി സമര്‍പ്പിച്ചതെന്ന് ക്ഷേത്ര ട്രഷറര്‍ പി രാമു പറയുന്നു. കോവിഡിനെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തവണ നോട്ടുകെട്ടുകള്‍ കുറഞ്ഞതെന്നാണ് അധികൃതരുടെ ഭാഷ്യം. പൂജയ്ക്ക് ശേഷം പണം തിരികെ നല്‍കുന്നതാണ് പതിവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com