ഏറ്റവും ഉയരത്തില്‍ ഇന്ത്യന്‍ സൈന്യം; ചൈനീസ് നീക്കങ്ങള്‍ കൃത്യമായി അറിയാം; തന്ത്രപ്രധാന പ്രദേശത്ത് ആധിപത്യം ഉറപ്പിച്ച് സേന

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം തുടരവേ, മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍.
ഏറ്റവും ഉയരത്തില്‍ ഇന്ത്യന്‍ സൈന്യം; ചൈനീസ് നീക്കങ്ങള്‍ കൃത്യമായി അറിയാം; തന്ത്രപ്രധാന പ്രദേശത്ത് ആധിപത്യം ഉറപ്പിച്ച് സേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം തുടരവേ, മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍. കിഴക്കന്‍ ലഡാക്കിലെ പാംങോങ് തടാകത്തിന് സമീപമുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമായ നാലമത്തെ മലനിരയിലാണ് സൈന്യം നിലയുറപ്പിച്ചത്. 

ഓഗസ്റ്റ് അവസാനത്തോടുകൂടി ആരംഭിച്ച ദൗത്യമാണ് സൈന്യം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചൈനീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് എട്ട് മലനിരകള്‍ അടങ്ങിയ ഈ മേഖല. പാംങോങ് തടാകത്തിന്റെ കിഴക്കന്‍ മേഖലയില്‍ സേനാനീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗത്യം ആരംഭിച്ചത്.

നേരത്തെ, പ്രദേശത്തെ മറ്റൊരു ഉയര്‍ന്ന പ്രദേശം ചൈനീസ് സേന കയ്യടക്കിയിരുന്നു. എന്നാല്‍ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നതിലും മുകളിലാണ് ഇന്ത്യന്‍ സൈന്യം എത്തിയിരിക്കുന്നത്. ചുഷുല്‍ മേഖലയില്‍ ചൈന 5000 സൈനികരെ കൂടി എത്തിച്ചതായാണ് പുറത്തുവന്ന ഏറ്റവും പുതിയ വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com