

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യൂ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
തലസ്ഥാനത്ത് മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടും. സിനിമാ തീയറ്ററുകളില്‍ മുപ്പതു ശതമാനം ആളുകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. റെസ്റ്ററന്റുകളില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമേ അനുവദിക്കൂ.
വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് ഇ-പാസ് നല്‍കും. ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി.
കോവിഡ് വ്യാപനം തടയുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ തലസ്ഥാനത്ത് ആശുപത്രി കിടക്കകള്‍ക്കു ദൗര്‍ലഭ്യമില്ല. അയ്യായിരം കിടക്കകള്‍ ഇപ്പോള്‍ ഒഴിവുണ്ടെന്ന് കെജരിവാള്‍ അറിയിച്ചു. കിടക്കകളുടെ എണ്ണം കൂട്ടുന്നതിന് ദ്രുതഗതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates